കൊറോണ; ഹോങ്കോങിൽ ആരോഗ്യ അടിയന്തരാവസ്ഥ

ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഹോങ്കോങിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രത്യേകം സമിതി രൂപീകരിക്കുമെന്ന് ഭരണാധികാരി കാരി ലാം അറിയിച്ചു.
ഹോങ്കോങിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫെബ്രുവരി പതിനേഴ് വരെ അവധി പ്രഖ്യാപിച്ചു. ചൈനയിലെ മറ്റു നഗരങ്ങളിൽ നിന്ന് ഹോങ്കോങിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്തു. നഗരത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും ശക്തമായ ആരോഗ്യ പരിശോധന നടത്തും. ഫെബ്രുവരി 9ന് നടത്താനിരുന്ന ഹോങ്കോങ് മാരത്തോൺ മാറ്റിവച്ചു.
ഹോങ്കോങിൽ അഞ്ച് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മാത്രം ഇതുവരെ 41പേർ മരിച്ചു. 1287പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 237 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. ഹുബൈ പ്രവിശ്യയിൽ മാത്രം 15 പേരാണ് മരിച്ചത്. ചൈനയിൽ ആയിരത്തിലധികം പേർ ചികിത്സയിലാണ്. ഇവർക്കായി പ്രത്യേക ആശുപത്രിയും ഒരുക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here