ഫാത്തിമ ലത്തീഫിന്റെ മരണം; കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് മദ്രാസ് ഐഐടി റിപ്പോർട്ട് നൽകി

ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ മദ്രാസ് ഐഐടി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത് ഉൾപ്പെടെ എഫ്‌ഐആറിലെ കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്.

ഫാത്തിമ പഠനത്തിൽ മികവ് പുലർത്തിയിരുന്നുവെന്ന് ഐഐടിയുടെ മറുപടിയിലുണ്ട്. അഞ്ചിൽ നാല് വിഷയത്തിലും ഫാത്തിമയ്ക്ക് നല്ല മാർക്കുണ്ടായിരുന്നു. ഒരു വിഷയത്തിൽ മാത്രമാണ് മാർക്ക് കുറവുണ്ടായിരുന്നതെന്നും ഐഐടി ചൂണ്ടികാണിക്കുന്നുണ്ട്. ഫാത്തിമയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണ്. സിബിഐ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫാത്തിമയുടെ ആത്മഹത്യ കുറിപ്പിൽ സുദർശൻ പത്മനാഭനടക്കമുള്ള അധ്യാപകരാണ് കാരണക്കാരെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും അന്വേഷണ റിപ്പോർട്ടിൽ ഇവരെക്കുറിച്ച് പരാമർശമില്ല.

ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഐഐടിയോട് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഐഐടി മറുപടി നൽകിയത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More