മലയാളി സാമൂഹിക പ്രവർത്തകൻ സത്യനാരായണൻ മുണ്ടയൂരിനും പത്മശ്രീ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മശ്രീ പുരസ്‌കാരത്തിന് അർഹനായി മലയാളിയായ സാമൂഹിക പ്രവർത്തകൻ സത്യനാരായണൻ മുണ്ടയൂർ. വിദ്യാഭ്യാസ പ്രവർത്തനത്തിനും ഗ്രാമീണമേഖലയിൽ വായനശാലകൾ വ്യാപിപ്പിച്ചതിനുമാണ് സത്യനാരായണന് പുരസ്‌കാരം ലഭിച്ചത്. കേരളത്തിൽ ജനിച്ച സത്യനാരായണൻ കഴിഞ്ഞ നാൽപ്പത് വർഷമായി അരുണാചൽ പ്രദേശിലാണ് പ്രവർത്തിക്കുന്നത്.
read also: പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ
സത്യനാരായണനെ കൂടാതെ മലയാളിയായ നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്കും പത്മശ്രീ അവാർഡ് ലഭിച്ചു. അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന തനത് പാരമ്പര്യ കലാരൂപമാണ് നോക്കുവിദ്യ പാവകളി. പങ്കജാക്ഷിയമ്മയെ കൂടാതെ പേരമകൾ രഞ്ജിനിയും ഈ കലാരൂപത്തിൽ വിദഗ്ധയാണ്. നോക്കുവിദ്യ പാവകളിയുടെ പ്രചാരണത്തിന് നൽകിയ നിർണായക സംഭാവനകൾ പരിഗണിച്ചാണ് പത്മശ്രീ നൽകി ആദരിക്കുന്നത്.
21 പേർക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ജഗദീഷ് ജൽ അഹൂജ, മുഹമ്മദ് ഷരീഫ്, തുളസി ഗൗഡ, മുന്ന മാസ്റ്റർ തുടങ്ങിയവരാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ച മറ്റു ചിലർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here