അസമിൽ നാലിടങ്ങളിൽ സ്‌ഫോടനം

അസമിൽ സ്‌ഫോടനം. നാലിടങ്ങളിലായാണ് സ്‌ഫോടനം നടന്നത്. ദിബ്രുഗഢിലാണ് മൂന്ന് സ്‌ഫോടനങ്ങളും നടന്നത്. ചാരൈഡിയോ ജില്ലയിലാണ് ഒരു സ്‌ഫോടനം നടന്നത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

എൻ എച്ച് 37ന് സമീപം ഗ്രഹാം ബസാറിലെ ഒരു കടയ്ക്ക് അരികിലായാണ് ഇന്നു രാവിലെ ആദ്യ സ്‌ഫോടനം നടന്നത്. ദിബ്രുഗഢിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപമാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും അസം ഡിജിപി ഭാസ്‌കർ ജ്യോതി മഹന്ത് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top