Advertisement

കളിയിക്കാവിള കൊലപാതക കേസ്; പ്രതികളെ എൻഐഎ ചോദ്യം ചെയ്തു

January 26, 2020
Google News 1 minute Read

കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും അബ്ദുൾ സമീമിനെയും എൻഐഎ സംഘം ചോദ്യം ചെയ്തു. നാഗർകോവിലിൽ എത്തിയാണ് പ്രതികളെ ചോദ്യം ചെയ്തത്.

Read Also: പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യ മഹാശൃംഖലയിൽ പങ്കാളികളായി പ്രമുഖർ

സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് എൻഐഎ നടപടി. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും വെടിവയ്ക്കാനുള്ള പരിശീലനം കിട്ടിയത് സംബന്ധിച്ചുമാണ് ചോദ്യം ചെയ്തത്.

കേസ് എൻഐഎ ഏറ്റെടുക്കണമെന്ന് നേരത്തെ തമിഴ്‌നാട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് തമിഴ്‌നാട് പൊലീസ്. കേസിൽ പ്രതികളുടെ ഐഎസ് ബന്ധം തമിഴ്നാട് പൊലീസ് അന്വേഷിച്ചിരുന്നു. പുതിയ തീവ്രവാദ സംഘടനയുടെ സാന്നിധ്യം തെളിയിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

 

 

nia, kaliyikkavila murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here