യാഥാര്‍ത്ഥ്യമാകാതെ കോഴിക്കോട് മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡ്

തറക്കല്ലിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാഥാര്‍ത്ഥ്യമാകാതെ കോഴിക്കോട് മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡ്. 2009 ഒക്ടോബര്‍ പത്തിന് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ബസ് സ്റ്റാന്‍ഡിന് തറക്കല്ലിട്ടത്. വര്‍ഷം പതിനൊന്ന് കഴിഞ്ഞിട്ടും പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. വാഹനങ്ങളുടെ ബാഹുല്യവും പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതും കാരണം അപകടങ്ങളും പതിവാണ്.

ബസ് സ്റ്റാന്‍ഡിനായി കോര്‍പറേഷന്‍ ഏറ്റെടുത്ത സ്ഥലം കാടുകയറി കിടക്കുകയാണ്. ഇതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായും മാറി. ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചാല്‍ മെഡിക്കല്‍ കോളജില്‍ എത്തുന്ന മുഴുവന്‍ ബസുകളെയും ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. ഇതോടെ തിരക്കേറിയ റോഡിലെ ഗതാഗത പ്രശ്‌നവും നിയന്ത്രിക്കാനാവും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More