ഇന്ത്യയുടെ 71 ാം റിപ്പബ്ലിക് ദിനം ജിദ്ദയില്‍ വിപുലമായി ആഘോഷിച്ചു

ഇന്ത്യയുടെ 71 ാം റിപ്പബ്ലിക് ദിനം ജിദ്ദയിലും വിപുലമായി ആഘോഷിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലും ആഘോഷങ്ങള്‍ നടന്നു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ കോണ്‍സുലേറ്റ് ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേഖ് പതാക ഉയര്‍ത്തുകയും രാഷ്ട്രപതിയുടെ സന്ദേശം വായിക്കുകയും ചെയ്തു. വിവിധ മേഖലകളിലെ നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന വര്‍ണാഭമായ ആഘോഷ ചടങ്ങിലും കോണ്‍സുലേറ്റ് ജനറല്‍ പതാക ഉയര്‍ത്തി.

വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തങ്ങളും ആയോധന, കലാ പ്രകടനങ്ങളും മനോഹരമായ ദൃശ്യവിരുന്ന് സമ്മാനിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യമാര്‍ന്ന കലാരൂപങ്ങളിലൂടെ കടന്നുപോയ പരിപാടികള്‍ സ്വാതന്ത്ര്യ സമര ചരിത്രങ്ങളും ഓര്‍മിപ്പിച്ചു. മതേതരത്വത്തിന്റെയും ഒരുമയുടെയും മഹത്തായ സന്ദേശം നല്‍കുന്നതായിരുന്നു സ്‌കൂളിലെ പരിപാടികള്‍.

Story Highlights: republic dayനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More