Advertisement

നൈജീരിയയിൽ റിപ്പബ്ലിക് ദിനമാഘോഷിച്ച് ഇന്ത്യക്കാർ; നേതൃത്വം നൽകി ഹൈക്കമ്മീഷൻ

January 27, 2020
Google News 1 minute Read

ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനം നൈജീരിയയിലെ ലാഗോസ് ഇന്ത്യൻ ഹൈക്കമ്മീഷൻ അങ്കണത്തിൽ ആഘോഷിച്ചു. ഹെഡ് ഓഫ് ചാൻസിലർ രജത് റാവത് പതാക ഉയർത്തുകയും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു.

രാഷ്ട്രപതിയുടെ സന്ദേശം പ്രവാസികളായ ഭാരതീയർക്ക് അദ്ദേഹം കൈമാറി. ഇന്ത്യൻ ലാംഗ്വേജ് സ്‌കൂൾ, മേരി മൗണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഇല്ലുപേജു ഐ.സി.എ അങ്കണത്തിലും ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു.

story highlights- republic day, nigeria

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here