Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തില്‍ പുനരാലോചന വേണം: യൂറോപ്യന്‍ യൂണിയനോട് ഇന്ത്യ

January 27, 2020
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തില്‍ പുനരാലോചന വേണമെന്ന് യൂറോപ്യന്‍ യൂണിയനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പൗരത്വ നിയമം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വ്യക്തമാക്കിയാണ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നത്.

പ്രമേയത്തില്‍ തീരുമാനമെടുക്കും മുന്‍പ് നിയമവുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കണമെന്നാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതല്ല നിയമഭേദഗതിയെന്നും ഇന്ത്യ അറിയിച്ചു. പഴയകാല യൂറോപ്യന്‍ സമൂഹത്തിലും സമാനമായ നിലപാടുകളുണ്ടായിരുന്നു എന്നും ഇന്ത്യ വിശദീകരിച്ചു.

പൗരത്വ നിയമം ഇന്ത്യയുടെ മാത്രം ആഭ്യന്തര വിഷയമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ചര്‍ച്ച ചെയ്ത് തികച്ചും ജനാധിപത്യ പരമായാണ് നിയമ ഭേദഗതി പാസാക്കിയതെന്നും ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള നടപടികളിലേക്ക് യൂറോപ്യന്‍ യൂണിയന്‍ കടക്കില്ലെന്ന പ്രതീക്ഷയും ഇന്ത്യ പങ്കുവച്ചു. യൂറോപ്യന്‍ യൂണിയനിലെ ഇടത് വിഭാഗമാണ് പ്രമേയം കൊണ്ടുവന്നത്.

Story Highlights: europian union,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here