ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയത്തിന് അനുമതി നല്‍കേണ്ടത് സ്പീക്കര്‍ : കാനം രാജേന്ദ്രന്‍

ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയത്തിന് അനുമതി നല്‍കണമോ എന്നു തീരുമാനിക്കേണ്ടത് സ്പീക്കറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതിന് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

ഇത്തരം ഒരു പ്രമേയം നിയമസഭയുടെ മുന്‍കാല അനുഭവത്തില്‍ ഇല്ലാത്താതാണ് സംസ്ഥാനാ സര്‍ക്കാര്‍ ഗവര്‍ണറോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍, ചെന്നിത്തലക്ക് കഠിനമായ നിലപാട് എടുക്കാമല്ലോയെന്നും കാനം പരിഹസിച്ചു.

അതേസമയം, ഗവര്‍ണറെ പുറത്താക്കണമെന്ന പ്രമേയ നോട്ടീസില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കൊണ്ടുവരേണ്ടിയിരുന്ന പ്രമേയമാണിത്. സഭയെ അപമാനിച്ച ഗവര്‍ണര്‍ക്കെതിരെ സഭാനേതാവായ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സഭയുടെ അന്തസിനെയും അഭിമാനത്തെയും ഗവര്‍ണര്‍ ചോദ്യം ചെയ്യുന്നു. ഇതിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടതോടെയാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ രംഗത്തെത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Story Highlights- chennithala against governor , kanam rajendran,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More