Advertisement

കൊറോണ മുൻകരുതൽ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്ത്; 436 പേർ നിരീക്ഷണത്തിൽ

January 28, 2020
Google News 1 minute Read

കൊറോണ മുൻകരുതൽ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരത്തെത്തും. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ചൈനയിൽ നിന്ന് എത്തുന്നവരെ പരിശോധിക്കാൻ വിമാനത്താവളത്തിലൊരുക്കിയ സംവിധാനങ്ങൾ സംഘം വിലയിരുത്തിയേക്കും. കഴിഞ്ഞ ദിവസം സംഘം കൊച്ചി വിമാനത്താവളത്തിലും മെഡിക്കൽ കോളജിലും കൊറോണ മുൻകരുതലുകൾ വിലയിരുത്തിയിരുന്നു.

Read Also: കൊറോണ വൈറസ്; ചൈനയിൽ മരണം 106 ആയി

രോഗബാധിത പ്രദേശത്ത് നിന്ന് 436 പേർ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി എത്തിച്ചേർന്നിട്ടുണ്ട്. ഇതിൽ മൂന്ന് പേർ എറണാകുളത്ത് നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്തും തൃശൂരും ആശുപത്രികളിൽ ഒരാൾ വീതം നിരീക്ഷണത്തിലുണ്ട്.

431 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 90 പേർ നിരീക്ഷണത്തിലുള്ള കോഴിക്കോട് ജില്ലയിലാണ് കൂടുതൽ പേർ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. എറണാകുളത്ത് 81ഉം കൊല്ലത്ത് 50ഉം തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ 34 പേർ വീതവും വീടുകളിൽ നിരീക്ഷണത്തിലുണ്ട്.

സംശയമുള്ളവരുടെ രക്തസാമ്പിളുകൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചു.ആശുപത്രികളിലുള്ളവരുടേതുൾപ്പെടെ ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

 

 

 

corona virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here