Advertisement

നിർഭയ കേസ്; പ്രതി മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

January 28, 2020
Google News 1 minute Read

ദയാ ഹർജി തള്ളിയതിനെതിരെ നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മരണവാറന്റ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ബെഞ്ച് ഉച്ചയ്ക്ക് പന്ത്രണ്ട് മുപ്പതിനാണ് മുകേഷ് കുമാർ സിംഗിന്റെ ഹർജി പരിഗണിക്കുന്നത്.

Read Also: മരണവാറന്റ് സ്റ്റേ ചെയ്യണമെന്നുമുള്ള നിർഭയ കേസ് പ്രതികളുടെ ഹർജി ഡൽഹി കോടതി ഇന്ന് പരിഗണിക്കും

മുകേഷിന്റെ ദയാ ഹർജി ജനുവരി പതിനേഴിനാണ് രാഷ്ട്രപതി തള്ളിയത്. ഫെബ്രുവരി ഒന്നിന് പുലർച്ചെ ആറ് മണിക്ക് നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ ഡൽഹി പട്യാല ഹൗസ് കോടതി മരണവാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.

വധശിക്ഷ നടപ്പാക്കാൻ മൂന്ന് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് മുകേഷിന്റെ ഹർജി സുപ്രിംകോടതി പരിഗണിക്കുന്നത്. ശിക്ഷ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുക്കും. നേരത്തെ ഇതേ ബെഞ്ച് പ്രതികളുടെ പുനഃപരിശോധനാ ഹർജിയും രണ്ട് പ്രതികളുടെ തിരുത്തൽ ഹർജിയും തള്ളിയിരുന്നു.

 

nirbhaya case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here