പൗരത്വ നിയമ ഭേദഗതി വിരുദ്ധ പരാമർശം വായിച്ച് ഗവർണർ

നയപ്രഖ്യാപനത്തിലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പരാമർശം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചു. പ്രഖ്യാപനത്തിലെ 18ാം പാരഗ്രാഫാണ് വായിച്ചത്. മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കരുത്. പൗരത്വ നിയമഭേദഗതി മതനിരപേക്ഷത തകർക്കുന്നു. വിമർശനം സർക്കാർ നയമല്ല, കാഴ്ചപ്പാട്. വ്യക്തിപരമായ വിയോജിപ്പോടെ ഭാഗം വായിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യത്തെ മാനിക്കുന്നു എന്നും ഗവർണർ. നടപടിയെ ഡസ്‌കിലടിച്ച് ഭരണപക്ഷം സ്വാഗതം ചെയ്തു.

Read Also: ഗവർണർക്കെതിരെ പ്രമേയം പ്രസിദ്ധീകരിച്ചു

അതേ സമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പ്രസിദ്ധീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗവർണർക്ക് എതിരായ പ്രമേയം നിയമസഭാ ബുള്ളറ്റിനിലാണ് പ്രസിദ്ധീകരിച്ചത്.

നിയസഭയിൽ എത്തിയ ഗവർണറെ പ്രതിപക്ഷം തടഞ്ഞിരുന്നു. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ വഴിയടച്ച് ഗവർണറെ തടഞ്ഞു കൊണ്ട് പ്രതിഷേധിച്ചു. ഗവർണർ പ്രധാന കവാടത്തിന് മുന്നിൽ എത്തിയപ്പോൾ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ ആരംഭിച്ചു. ‘ഗവർണർ ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഗവർണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനറും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്. പിന്നീട് നിയമസഭയുടെ പുറത്താണ് പ്രതിഷേധം തുടർന്നത്.

 

governor, legislative assemblyനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More