Advertisement

രാജ്യദ്രോഹക്കേസ്; ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാം അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ

January 29, 2020
Google News 2 minutes Read

രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ ജെഎൻയു ഗവേഷണ വിദ്യാർത്ഥി ഷർജീൽ ഇമാമിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. സുരക്ഷ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ചീഫ് മെട്രോപോളിറ്റൺ മജിസ്ട്രേറ്റ് പുരുഷോത്തം പട്നായിക്കിന്റെ വസതിയിലാണ് ഷർജീലിനെ ഹാജരാക്കിയത്.

അതിനിടെ ഷർജീൽ ഇമാമിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഒരു വിഭാഗം അഭിഭാഷകർ രംഗത്തെത്തി. രാജ്യദ്രോഹിയെ തൂക്കിലേറ്റണമെന്ന മുദ്രാവാക്യം മുഴക്കിയാണ് അഭിഭാഷകർ രംഗത്തെത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

read also: ഷഹീന്‍ ബാഗിലെ വിവാദ പ്രസംഗം: ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

ജാമിഅ മില്ലിയ സർവകലാശാലയിലും അലിഗഢിലും നടത്തിയ പ്രസംഗത്തിന്റെ പേരിൽ ബിഹാറിലെ ജഹാനാബാദിൽ നിന്ന് ചൊവ്വാഴ്ചയാണ് ഷർജീൽ അറസ്റ്റിലായത്. ജാമിഅ മില്ലിയ, അലിഗഢ് മുസ്ലീം സർവകലാശാല എന്നിവിടങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഷർജീൽ രാജ്യദ്രോഹ പ്രസംഗം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

story highlights- sharjeel imam, jamia millia, citizenship amendment act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here