കൊറോണ വൈറസ് വാക്‌സിൻ കണ്ടുപിടിക്കാൻ 11 മില്യൺ യൂറോ സംഭാവന ചെയ്ത് ജാക്ക് മാ

കൊറോണ വൈറസ് വാക്‌സിൻ കണ്ടുപിടിക്കാൻ 11 മില്യൺ യൂറോ സംഭാവന ചെയ്ത് ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും സമ്പന്നനുമായ ജാക്ക് മാ.

ചൈനീസ് അക്കാദമി ഓഫ് സയൻസസിനും ചൈനീസ് അക്കാദമി ഓഫ് എഞ്ചിനിയറിംഗിനും വാക്‌സിൻ വികസിപ്പിക്കാൻ തുല്യമായാണ് തുക വീതിച്ച് നൽകുക. ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെതിരായ വാക്‌സിൻ കണ്ടുപിടിക്കാൻ ചൈന ശ്രമിക്കുകയാണ്.

ചൈനയിൽ ഇതുവരെ 132 പേരാണ് വൈറസ് ബാധിച്ച് മരിച്ചിരിക്കുന്നത്. അതിനിടെ യുഎഇയിലും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലും കൊറോണ വൈറസ് ലക്ഷണങ്ങളോടെ നിരവധി പേരെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇതുവരെ കറോണ സ്ഥിരീകരിച്ചിട്ടില്ല.

Story Highlights- Corona Virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top