യുപിയിൽ കൊലക്കേസ് പ്രതി 20 കുട്ടികളെ ബന്ദികളാക്കി; മോചിപ്പിക്കുന്നതിനിടയിൽ വെടിവയ്പ്പ്

ഉത്തർപ്രദേശിലെ ഫാറൂഖാബാദ് ജില്ലയിലെ ഗ്രാമത്തിൽ കൊലക്കേസ് പ്രതി 20 കുട്ടികളെ ബന്ദികളാക്കിയതായി റിപ്പോർട്ട്. കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദാമാണ് ഗ്രാമത്തിലെ കുട്ടികളെ സ്വന്തം വീട്ടിൽ വിളിച്ചു വരുത്തി ബന്ദികളാക്കിയത്. സ്വന്തം ഭാര്യയും മകളും ബന്ദികളാക്കിയവരിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം.
ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനിടയിൽ ഇയാൾ പൊലീസുകാർക്ക് നേരെ ബോംബ് എറിയുകയും വെടിയുതിർക്കുകയും ചെയ്തതോടെ പൊലീസുകാർ പിൻവാങ്ങുകയായിരുന്നു. മകളുടെ ജന്മദിനമാണെന്ന പേരിൽ ഗ്രാമത്തിലെ കുട്ടികളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സുഭാഷ് ബദ്ദാം, കുട്ടികളെ ബന്ദികളാക്കുകയായിരുന്നു.
കുട്ടികൾ തിരികെ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തടവിൽ കഴിയുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. എന്നാൽ, പ്രതി അക്രമാസക്തനായതിനെ തുടർന്ന് അനുരഞ്ജനത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സ്ഥലത്ത് കാൻപുർ ഐജിയുടെ നേതൃത്വത്തിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കമാൻഡോകളും ക്യാമ്പ് ചെയ്യുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here