ദുബായ് മെട്രോയില്‍ മാര്‍ച്ച് 13 വരെയുള്ള വെള്ളിയാഴ്ചകളിലെ സര്‍വീസ് സമയത്തില്‍ മാറ്റം

ദുബായ് മെട്രോയില്‍ നാളെ മുതല്‍ മാര്‍ച്ച് 13 വരെയുള്ള വെള്ളിയാഴ്ചകളിലെ സര്‍വീസ് സമയത്തില്‍ ആര്‍ടിഎ മാറ്റം വരുത്തി. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടിനാകും സര്‍വീസ് ആരംഭിക്കുക. മാര്‍ച്ച് 14 മുതല്‍ നിലവിലുള്ളതുപോലെ രാവിലെ 10 ന് സര്‍വീസ് ആരംഭിക്കും.
എക്‌സ്‌പോ വേദിയിലേക്കുള്ള റൂട്ട് 2020 വഴിയുള്ള പരീക്ഷണ ഓട്ടം നടക്കുന്നതിനാലാണ് മെട്രോയുടെ സമയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. നാളെ മുതലുള്ള ഏഴ് വെള്ളിയാഴ്ചകളിലാണ് ഈ മാറ്റം ഉണ്ടാവുക. ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പുലര്‍ച്ചെ ഒന്നുവരെയാണ് സര്‍വീസ് നടക്കുകയെന്ന് റോഡ്, ഗതാഗത അതോറിറ്റി അറിയിച്ചു. ഈ ദിവസങ്ങളില്‍ ബസ് ഉള്‍പ്പെടെയുള്ള മറ്റ് മാര്‍ഗങ്ങളെ യാത്രക്കാര്‍ ആശ്രയിക്കണമെന്ന് ആര്‍ടിഎ റെയില്‍ ഏജന്‍സീസ് സിഇഒ അബ്ദുള്‍ മൊഹ്‌സിന്‍ ഇബ്രാഹിം യൂനൂസ് അറിയിച്ചു.
എക്‌സ്‌പോ നഗരിയിലേക്ക് മെട്രോ നീട്ടുന്ന റൂട്ട് 2020 യുടെ പരിശോധനകള്‍ നടക്കുന്നതിനാലാണ് സര്‍വീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇക്കാര്യം സൂചിപ്പിക്കാന്‍ മെട്രോ സ്റ്റേഷനുകളില്‍ അനൗണ്‍സ്‌മെന്റ്, പോസ്റ്റര്‍, സ്‌ക്രീന്‍ മെസേജ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനു പുറമേ ആര്‍ടിഎ വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവിടങ്ങളിലൂടെയും പ്രചാരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Story Highlights: dubai, dubai metro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here