സംസ്ഥാനത്ത് ഒന്നാംഘട്ട സെൻസസിനുള്ള വിജ്ഞാപനം പുറത്തിറക്കി

സംസ്ഥാനത്ത് ഒന്നാംഘട്ട സെൻസസിനുള്ള വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാർ നൽകിയ 31 ചോദ്യാവലി ഉൾപ്പെടുത്തിയാണ് പൊതുഭരണവകുപ്പ് വിജ്ഞാപനം ഇറക്കിയത്. വിവാദ ചോദ്യങ്ങളൊന്നും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജനസംഖ്യാകണക്കെടുപ്പിന്റെ ആദ്യഘട്ട പവർത്തനങ്ങളുടെ ഭാഗമായാണ് സർക്കാർ ചോദ്യാവലി പ്രസിദ്ധീകരിച്ചിരിക്കുന്നത്. 31 ചോദ്യങ്ങൾ അടങ്ങിയതാണ് പട്ടിക. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഗൃഹനാഥന്റെ പേര്, വീട്ടിൽ എത്ര അംഗങ്ങൾ, വീടിന്റെ അവസ്ഥ, ജലലഭ്യത, വൈദ്യുതി തുടങ്ങിയ വിവരങ്ങളാണ് ആദ്യ ഘട്ടത്തിൽ ശേഖരിക്കുന്നത്.
വീട്ടിൽ സ്മാർട്ട് ഫോൺ, കംപ്യൂട്ടർ, ഇന്റർനെറ്റ് എന്നിവ ഉണ്ടോയെന്നചോദ്യങ്ങളുമുണ്ട് പട്ടികയിൽ. ഗൃഹനാഥന്റെയോ നാഥയുടേയോ മൊബൈൽ നമ്പറും ചോദിക്കുന്നുണ്ടെങ്കിലും, സെൻസസ് പ്രവർത്തനങ്ങൾക്കുമാത്രമായിരിക്കുമെന്ന് എടുത്തു പറയുന്നു. ഏപ്രിൽ 15 മുതൽ മെയ് 31 വരെയാണ് ആദ്യഘട്ട സെൻസസ് നടക്കുക. സെൻസസ് ഡയറക്ടറേറ്റാണ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കേണ്ടത്.
Story Highlights- Census
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here