‘അവസാന യാത്രയിൽ എന്നെ കാവി വസ്ത്രം പുതയ്ക്കുക’; ജാമിഅയിൽ വെടിവച്ച യുവാവിന്റെ വാക്കുകൾ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ മില്ലിയ വിദ്യാർത്ഥികൾ നടത്തിയ മാർച്ചിന് നേരെ വെടിയുതിർത്ത യുവാവിന്റെ വാക്കുകൾ വൈറലാകുന്നു. അവസാന യാത്രയിൽ തന്നെ കാവി വസ്ത്രം പുതപ്പിക്കണമെന്നും ജയ്ശ്രീറാം മുഴക്കണമെന്നുമായിരുന്നു യുവാവിന്റെ വാക്കുകൾ. ഷഹീൻ ബാഗ് ഗെയിം അവസാനിക്കുന്നുവെന്നും യുവാവ് ഭീഷണി മുഴക്കി.
രാംഭക്ത് ഗോപാൽ എന്നയാളാണ് വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കറുത്ത ജാക്കറ്റ് ധരിച്ച് ‘ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം’ എന്ന് അലറിക്കൊണ്ടായിരുന്നു യുവാവ് വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുത്തത്. ഇതിന് തൊട്ടുമുൻപ് യുവാവ് ഫേസ്ബുക്ക് ലൈവിൽ എത്തുകയും ചെയ്തിരുന്നു. രാംഭക്തിന്റെ വെടിയേറ്റ് ഒരു വിദ്യാർത്ഥിക്ക് പരുക്കേറ്റിട്ടുണ്ട്. ഷദാബ് ഫറൂഖ് എന്ന വിദ്യാർത്ഥിക്കാണ് പരുക്കേറ്റത്. വിദ്യാർത്ഥികൾ ചേർന്ന് ഷദാബിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.
read also: ജാമിഅ മില്ലിയ വിദ്യാർത്ഥികൾ രാജ്ഘട്ടിലേക്ക് നടത്തിയ ലോംഗ് മാർച്ചിന് നേരെ വെടിവയ്പ്; ഒരാൾക്ക് പരുക്ക്
ഉത്തർപ്രദേശിലെ ജെവാർ സ്വദേശിയാണ് 19 കാരനായ രാംഭക്ത് ഗോപാൽ. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
story highlights- jamia millia, shooter, rambhakt gopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here