‘പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇനിയും പങ്കെടുക്കും’ : കെഎം ബഷീർ വീണ്ടും ഇടത് വേദിയിൽ

മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തതിന് ലീഗ് സസ്‌പെന്റ് ചെയ്ത ബേപ്പൂർ മണ്ഡലം പ്രസിഡണ്ട് കെഎം ബഷീർ വീണ്ടും എൽഡിഎഫ് വേദിയിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇനിയും പങ്കെടുക്കുമെന്ന് കെഎം ബഷീർ പറഞ്ഞു.
ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് എ പി അബ്ദുൾ വഹാബ് സിഎഎയ്‌ക്കെതിരെ നടത്തുന്ന ഉപവാസ സമരത്തിലാണ് ബഷീർ പങ്കെടുക്കുന്നത്. യുഡിഎഫ് നടത്തിയാലും എൽഡിഎഫ് നടത്തിയാലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പരിപാടികളിൽ പങ്കെടുക്കുമെന്ന് കെഎം ബഷീർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എൽഡിഎഫ് സംഘടിപ്പിച്ച മഹാശൃംഖലയിൽ പങ്കെടുത്ത ലീഗ് നേതാവ് കെഎം ബഷീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ബഷീറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസാണ് അറിയിച്ചത്.
ലീഗ് പ്രാദേശിക നേതാവ് എൽഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തത് ഇന്നലെ വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. കോഴിക്കോട് ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ. എം ബഷീറാണ് മനുഷ്യശൃംഖലയിൽ പങ്കെടുത്തത്. പൗരനെന്ന നിലയിലാണ് മനുഷ്യ ശൃംഖലയിൽ പങ്കെടുത്തതെന്നും അതിൽ തെറ്റില്ലെന്നും കെ എം ബഷീർ പറഞ്ഞിരുന്നു.
Story Highlights- human chain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here