യുഎഇയില്‍ ബിഎസ്‌സി നഴ്‌സുമാര്‍ക്ക് അവസരം

യുഎഇയിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ബിഎസ്‌സി നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. എന്‍ഐസിയു/ നഴ്‌സറി വിഭാഗത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസില്‍ താഴെ പ്രായമുള്ള വനിത നഴ്‌സുമാര്‍ക്കാണ് അവസരം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം. ശമ്പളം 4000 – 4500 ദിര്‍ഹം വരെ (ഏകദേശം 77,500 രൂപ മുതല്‍ 87,000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ norkauae19@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ സമര്‍പ്പിക്കണം.
വിശദവിവരങ്ങള്‍ www.norkaroots.org ലും. ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ച്.
Story Highlights: Job Opportunities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here