Advertisement

പൗരത്വ നിയമ ഭേതഗതിക്കെതിരായി വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലോംഗ് മാർച്ച്; ചിത്രങ്ങൾ

January 30, 2020
Google News 1 minute Read

ഭരണഘടനാസംരക്ഷണവും പൗരത്വ നിയമ ഭേതഗതിക്കെതിരായ ശക്തമായ പ്രതിഷേധവുമുയർത്തി സ്വന്തം മണ്ഡലത്തിൽ രാഹുൽഗാന്ധിയുടെ ലോങ് മാർച്ച്. കല്പറ്റ എസ്‌കെഎംജെ ഹയർസെക്കണ്ടറി സ്‌കൂൾ മൈതാനത്ത് നിന്നാരംഭിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു.സംസ്ഥാനത്തെ യുഡിഎഫ് നേതാക്കളും രാഹുലിനൊപ്പം റാലിയിൽ പങ്കെടുത്തു.

രാവിലെ 11ന് കല്പറ്റ എസ്‌കെഎംജെ ഹയർസെക്കണ്ടറി സ്‌കൂൾ പരിസരത്ത് നിന്നാണ് റാലി ആരംഭിച്ചത്.രാഹുൽ മുന്നിൽ നിന്ന് നയിച്ച റാലിയിൽ സംസ്ഥാനത്തെ യുഡിഎഫ് നേതാക്കളെല്ലാം പങ്കെടുത്തു.25000ത്തോളം പ്രവർത്തകർ ലോങ് മാർച്ചിൽ പങ്കെടുത്തതായാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.രാഹുലിന് തൊട്ടുപുറകിൽ ഗാന്ധി ചിത്രവും ഭരണഘടനയുടെ ആമുഖവുമായി 2000ത്തോളം പ്രവർത്തകരും ദേശിയ പതാകയേന്തി 5000 പ്രവർത്തകരും മാർച്ചിൽ അണിനിരന്നു.രാഹുൽ നേതൃത്വം നല്കിയ റാലി കോൺഗ്രസ് രാജ്യത്തിന് നൽകുന്ന വലിയ സന്ദേശമാണെന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണൻ പറഞ്ഞു.

Read Also : ഇന്ത്യക്കാരോട് പൗരത്വം തെളിയിക്കാൻ പറയാൻ മോദി ആര്?; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

റാലി കടന്ന് പോയ വഴികളിലെല്ലാം രാഹുൽഗാന്ധിയെക്കാണാൻ നിരവധി പേരാണ് തടിച്ചുകൂടിയത്.ജനങ്ങളെ അഭിവാദ്യം ചെയ്തും വിശേഷങ്ങൾ ആരാഞ്ഞുമാണ് രാഹുൽ റാലി പൂർത്തിയാക്കിയത്.രണ്ട് കിലോമീറ്റർ റാലി പൂർത്തിയാക്കിയ ശേഷമാണ് രാഹുൽ പൊതുസമ്മേളന വേദിയിലേക്കെത്തിയത്.

Story Highlights- Rahul Gandhi, Long March

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here