ബിജെപിയിൽ ചേർന്ന സെയ്ന നെഹ്‌വാളിനെ പരിഹസിച്ച് ജ്വാല ഗുട്ട

ബിജിപിയിൽ അംഗത്വമെടുത്ത ബാഡ്മിൻ്റൺ താരം സെയ്ന നെഹ്‌വാളിനെ പരിഹസിച്ച് മറ്റൊരു ബാഡ്മിൻ്റൺ താരം ജ്വാല ഗുട്ട. സെയ്നയുടെ പേരെടുത്ത് പറയാതെ ട്വിറ്ററിലൂടെയായിരുന്നു ജ്വാലയുടെ പരിഹാസം. ട്വീറ്റ് പുറത്തുവന്നതോടെ ജ്വാലക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്.
“ഒരു കാരണവും കൂടാതെ കളിക്കാന്‍ തുടങ്ങുക. ശേഷം ഒരു കാരണവും കൂടാതെ ഒരു പാര്‍ട്ടിയില്‍ ചേരുക. ഇത് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്.”- ട്വിറ്ററിൽ ജ്വാല കുറിച്ചു.
Pehli baar Suna hai…bewajah khelna shuru kiya aur ab bewajah party join kiya… ? ?
— Gutta Jwala (@Guttajwala) January 29, 2020
ട്വീറ്റിൽ കടുത്ത വിമർശനവും സൈബർ ആക്രമണവും തുടങ്ങിയതോടെ സെയ്നയെ അഭിനന്ദിച്ച് മറ്റൊരു ട്വീറ്റ് കൂടി ജ്വാല പോസ്റ്റ് ചെയ്തു.
“പാർട്ടിയിൽ ചേർന്നതിന് ആശംസകൾ. സ്ത്രീകൾക്കു വേണ്ടിയും വനിതാ കായികലോകത്തിനു വേണ്ടിയും സെയ്ന നല്ല കാര്യങ്ങൾ ചെയ്യുമെന്ന് ഞാൻ കരുതുന്നു. ബുദ്ധിമുട്ടാണെങ്കിലും ഒരു മാറ്റം കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”- തൻ്റെ രണ്ടാമത്തെ ട്വീറ്റിലൂടെ ജ്വാല പറഞ്ഞു.
@NSaina congratulations on joining the party…I hope and wish that u do something big for women and women sports in our country…YES it’s difficult but am sure u can bring a lot of CHANGE!! Good luck ?
— Gutta Jwala (@Guttajwala) January 29, 2020
കഴിഞ്ഞ ദിവസമാണ് സെയ്ന ബിജെപിയിൽ അംഗത്വം എടുത്തത്. ഡൽഹി തെരഞ്ഞെടുപ്പിനു മുന്നോടി ആയാണ് സെയ്‌ന ബിജെപിയിൽ ചേർന്നത്. ഫെബ്രുവരി 8നു നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിന് ബിജെപിക്കു വേണ്ടി സെയ്‌ന ഇറങ്ങുമെന്നാണ് സൂചന.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു ബിജെപി അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശിയ ജനറൽ സെക്രട്ടറി അരുൺ സിംഗിൻ്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഖേലോ ഇന്ത്യ ഉൾപ്പടെ മോദി സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ കായിക രംഗത്തിനു ഏറെ ഗുണം ചെയ്യും എന്ന് അംഗത്വം സ്വീകരിച്ച ശേഷം സൈന പറഞ്ഞു.
Story Highlights: BJP, Saina Nehwal, Jwala Gutta, Twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here