Advertisement

കൊറോണ വൈറസ് : ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ പുലര്‍ച്ചെ ഡല്‍ഹിയിലെത്തും

January 31, 2020
Google News 2 minutes Read

ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ പുലര്‍ച്ചെ ഡല്‍ഹിയിലെത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ചൈനയില്‍ നിന്ന് ആദ്യ വിമാനം നാളെ എത്തുമെന്ന് സ്ഥിരീകരിച്ചത്. വിമാനത്തില്‍ 40 മലയാളി വിദ്യാര്‍ത്ഥികളുണ്ടെന്നാണ് പ്രഥമിക നിഗമനമെന്നും വി മുരളീധരന്‍ പറഞ്ഞു. ചൈനയിലെ പരിശോധനയില്‍ രോഗബാധ ഇല്ലെന്ന് കണ്ടെത്തിയവരെയാണ് ഇപ്പോള്‍ മടക്കികൊണ്ടുവരുന്നത്. രോഗം ബാധിച്ചവരെയും തിരികെ കൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്ന് വി മുരളീധരന്‍ അറിയിച്ചു.

തിരിച്ചെത്തുന്നവരുടെ വൈദ്യ പരിശോധന ആരോഗ്യ വകുപ്പ് നടത്തും. ഇന്ത്യന്‍ സമയം 11 മണിയോടെ വിമാനം വുഹാനില്‍ നിന്ന് പുറപ്പെടും. ചൈനയില്‍ കുടുങ്ങിയ 366 പേരെയാണ് നാളെ ഇന്ത്യയിലെത്തിക്കുക. തിരികെ കൊണ്ടുവരുന്നവരെ ഡല്‍ഹിയില്‍ തന്നെ താമസിപ്പിക്കും. ഇവരില്‍ രോഗ ലക്ഷണം കാണിക്കുന്നവരെ ആശുപത്രിയിലെ ഐസൊലേറ്റഡ് വാര്‍ഡിലേക്ക് മറ്റും. മറ്റുള്ളവരെ രണ്ടാഴ്ച നിരീക്ഷിച്ച ശേഷം വീണ്ടും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് അയക്കൂ. കൊറോണ സ്ഥിരീകരിച്ച കേരളത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി പറഞ്ഞു. വുഹാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ നല്‍കിയ സഹകരണത്തിന് ഇന്ത്യ നന്ദി അറിയിച്ചു.

 

Story Highlights- Corona virus infection , Indians first flight to Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here