Advertisement

സെൻസസ് നടപടി; കോഴിക്കോട് ഫറോക്ക് നഗരസഭാ യോഗത്തിൽ വാക്കേറ്റം

January 31, 2020
Google News 1 minute Read

കോഴിക്കോട് ഫറോക്ക് നഗരസഭാ യോഗത്തിൽ സെൻസസ് നടപടിയെച്ചൊല്ലി വാക്കേറ്റം. സെൻസസ് നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതാണ് ബഹളത്തിനിടയാക്കിയത്. അതേസമയം സെൻസസ് നടപടികൾ തുടരുമെന്ന് എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതി അറിയിച്ചു.

Read Also : തെരുവ് വിളക്കുകൾ പുനസ്ഥാപിച്ചില്ല; കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ പ്രതിപക്ഷ ബഹളം

സെൻസസ് ഡയറക്ടർ നൽകിയ കത്തിൽ സെൻസസിനൊപ്പം എൻപിആർ അപ്‌ഡേഷനും നടപ്പിലാക്കുമെന്ന് സൂചിപ്പിച്ചതിനാൽ നഗരസഭക്ക് കീഴിലെ സെൻസസ് നടപടികൾ നിർത്തിവെക്കണമെന്നായിരുന്നു ഫറോക്ക് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരുടെ ആവശ്യം. നഗരസഭാ കൗൺസിൽ യോഗത്തിൽ വിഷയം ചൂണ്ടിക്കാട്ടി അടിയന്തിര പ്രമേയം പാസാക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.ഇത് ഭരണപക്ഷം നിഷേധിച്ചതോടെ ബഹളമായി. തുടർന്ന് പ്രതിപക്ഷം കൌൺസിൽ യോഗം ബഹിഷ്‌കരിച്ചു.നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി.

എന്നാൽ സെൻസസ് നടപടികൾ നിർത്തിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്നായിരുന്നു ഭരണ സമിതിയുടെ നിലപാട്.

Story Highlights- Municipality, Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here