തെരുവ് വിളക്കുകൾ പുനസ്ഥാപിച്ചില്ല; കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ പ്രതിപക്ഷ ബഹളം

തെരുവ് വിളക്കുകൾ പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ചു കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ പ്രതിപക്ഷ ബഹളം. വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് കൗണ്‌സിലിൽ ബഹളം തുടങ്ങിയത്.

കോഴിക്കോട് നഗരത്തിലെ തെരുവ് വിളക്കുകളിൽ പകുതിയിൽ ഏറെയും കത്തുന്നില്ലന്ന പരാതി വ്യാപകമായിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് കോർപ്പറേഷൻ കൗൺസിലിൽ മേയർ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തിയത്.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരത്തെ തന്നെ പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തിയതാണെന്നും തെരുവ് വിളക്കുകൾ ഒഴിവാക്കി പകരം എൽ ഇ ഡി ബൾബുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണന്നും മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു

കോർപ്പറേഷന്റെ നികുതി പരിഷ്‌കരണത്തിനെതിരെയും പ്രതിപക്ഷം പരാതികൾ ഉന്നയിച്ചു.

Story Highlights- kozhikode, corporation, street lights

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top