എംസിസി ടീം പാകിസ്താനിൽ കളിക്കും; സംഗക്കാര നായകൻ

എംസിസി (മാർലിബൺ ക്രിക്കറ്റ് ക്ലബ്ബ്) പാകിസ്താനിൽ കളിക്കും. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് പാകിസ്താനിൽ എംസിസി കളിക്കുക. മുൻ ശ്രീലങ്കൻ നായകനും എംസിസി പ്രസിഡന്റുമായ കുമാർ സംഗക്കാരയാണ് ടീമിനെ നയിക്കുക. പാകിസ്താനിൽ കൂടുതൽ ക്രിക്കറ്റ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പരമ്പര.

പാകിസ്താൻ പ്രീമിയർ ലീഗിലെ രണ്ട് ടീമുകളും ആഭ്യന്തര ടി-20 ചാമ്പ്യന്മാരുമാണ് എംസിസിയുടെ എതിരാളികൾ. ലാഹോര്‍ കലന്തേഴ്‌സ്, മുല്‍ത്താന്‍ സുല്‍ത്താന്‍സ് എന്നിവരെക്കൂടാതെ പാകിസ്താന്റെ ആഭ്യന്തര ടി-20 ചാമ്പ്യന്മാരായ നോര്‍ത്തേണുമായും എംസിസി ഏറ്റുമുട്ടും. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഇംഗ്ലീഷ് താരം രവി ബൊപ്പാരയും എംസിസി ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

2009ല്‍ പാകിസ്താന്‍ പര്യടനത്തിനിടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ബസിന് നേരെ ഭീകരാക്രമണം ഉണ്ടായതിന് ശേഷം പാക് മണ്ണില്‍ പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റുകളൊന്നും നടന്നില്ല. അടുത്തിടെ ബംഗ്ലാദേശ് പാകിസ്താനിൽ പര്യടനം നടത്തിയിരുന്നു.

മെൽബൺ ക്രിക്കറ്റ് ക്ലബിൻ്റെ ഇംഗ്ലീഷുകാരനല്ലാത്ത ആദ്യ പ്രസിഡൻ്റാണ് കുമാർ സംഗക്കാര. ഈ വർഷം ഒക്ടോബർ മുതലാണ് സങ്കക്കാര പ്രസിഡൻ്റായി നിയമിതനായത്. ശ്രീലങ്കയ്ക്കു വേണ്ടി 15 വർഷത്തോളം കളിച്ച താരമാണ് സംഗക്കാര. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായ സംഗക്കാര ഐപിഎൽ ടീമുകൾക്ക് വേണ്ടിയും പാഡണിഞ്ഞിട്ടുണ്ട്.

എംസിസി ടീം: കുമാര്‍ സംഗക്കാര (ക്യാപ്റ്റന്‍), രവി ബൊപാര, മൈക്കല്‍ ബര്‍ഗസ്, ഒലിവര്‍ ഹനോന്‍ ഡാല്‍ബൈ, ഫ്രഡ് ക്ലാസന്‍, മൈക്കല്‍ ലീസ്‌ക്, ആരോണ്‍ ലില്ലി, ഇമ്രാന്‍ ക്യുവായും, വില്‍ റോഡിസ്, സഫ്യാന്‍ ഷാരിഫ്, റൊളോഫ് വാന്‍ ഡെര്‍ മെര്‍വി, റോസ് വൈറ്റ്‌ലി.

Story Highlights: Kumar Sangakkara, MCC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top