പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഐഎമ്മുമായി ചേർന്ന് സമരം നടത്താത്തത് അണികളുടെ വികാരം മാനിച്ച് : വിഡി സതീശൻ

അണികളുടെ വികാരം മാനിച്ചാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഐഎമ്മുമായി ചേർന്ന് സമരം നടത്തേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചതെന്ന് വിഡി സതീശൻ. നേതാക്കളുടെ നിലനിൽപ്പിനായാണ് കോൺഗ്രസിലെ ഗ്രൂപ്പുകളെന്നും മാതൃഭൂമി അക്ഷരോത്സവത്തിൽ പങ്കെടുത്ത് സതീശൻ പറഞ്ഞു. സംവാദത്തിൽ ഫ്‌ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും ട്വന്റിഫോർ ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠൻ നായർ മോഡറേറ്ററായിരുന്നു.
കനകക്കുന്നിൽ മാതൃഭൂമി അക്ഷരോത്സവത്തിൽ വിവിധ വിഷയങ്ങളിൽ വ്യത്യസ്ത സെഷനുകളിൽ സംവാദം തുടരുന്നു. കോൺഗ്രസിലെ ഗ്രൂപ്പിസത്തെക്കുറിച്ച് കഞ്ഞിയുണ്ടോ അൽപ്പം ഉപ്പെടുക്കാൻ എന്ന പേരിലായിരുന്നു സംവാദം. കോൺഗ്രസിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം സതീശന്റെ മറുപടി സിപിഐഎമ്മുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു. സ
മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാമും സംവാദത്തിൽ പങ്കെടുത്തിരുന്നു. ഗ്രൂപ്പുകളുടെ അതിപ്രസരം രാഷ്ട്രീയ ജീർണതയാണെന്ന് വിഡി സതീശൻ പറഞ്ഞു. ഉടലോടെ സ്വർഗത്തിൽ പോ എന്നു പറയുംപോലെയാണ് ഗ്രൂപ്പില്ലാത്ത കേരള രാഷ്ട്രീയമെന്ന് ചർച്ചക്ക് വിരാമമിട്ടുകൊണ്ട് ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു.
Story Highlights- Citizenship Amendment Act,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here