Advertisement

അടിമാലിയിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവ് പിടികൂടി

January 31, 2020
Google News 1 minute Read

വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ ഉണക്ക കഞ്ചാവ് പിടികൂടി. അടിമാലി പടികപ്പ് സ്വദേശി ജോർജ്ജ് മാത്യുവിനെയാണ് നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം കസ്റ്റഡിയിൽ എടുത്തത്. വീടിന്റെ അടുക്കളയിലായിരുന്നു പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

അടിമാലി മേഖലയിൽ കഞ്ചാവ് പൊതികളിലാക്കി ചില്ലറ വിൽപ്പന നടത്തി വന്നിരുന്ന 43കാരനായ ജോർജ്ജ് മാത്യുവിനെ പടികപ്പിലുള്ള വീട്ടിൽ നിന്നുമാണ് നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം കസ്റ്റഡിയിൽ എടുത്തത്.വിൽപ്പനക്കായി അടുക്കളയിലെ സ്ലാബിനടയിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ ഉണക്ക കഞ്ചാവും കഞ്ചാവ് പൊതികളാക്കാൻ ഉപയോഗിച്ചിരുന്ന പായ്ക്കിംഗ് കവറുകളും നർക്കോട്ടിക് സംഘം കണ്ടെടുത്തു.തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച കഞ്ചാവ് 5 ഗ്രാമിന്റെ ചെറു പൊതികളിലാക്കി 500 രൂപ നിരക്കിലായിരിരുന്നു പ്രതി വിൽപ്പന നടത്തി വന്നിരുന്നത്.

അടിമാലി,ഇരുമ്പുപാലം,പടികപ്പ് മേഖലകളിൽ ജോർജ്ജ് മാത്യു കഞ്ചാവിന്റെ ചില്ലറ വിൽപ്പന നടത്തി വരുന്നതായി നർക്കോട്ടിക് സംഘത്തിന് വ്യാപക പരാതി ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി എക്‌സൈസ് ഷാഡോ സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.അഞ്ചു വർഷം മുമ്പ് കഞ്ചാവ് കൃഷി നടത്തിയതിന് ജോർജ്ജ് മാത്യു മൂന്ന് മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Story Highlights- Cannabis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here