ലോട്ടറി കച്ചവടം നടത്തുന്നതിനിടെ ബസ് ഇടിച്ച് പരുക്കേറ്റു; കാഴ്ചവൈകല്യമുള്ള യുവാവ് സഹായം തേടുന്നു

ലോട്ടറി കച്ചവടം നടത്തുന്നതിനിടെ ബസ് ഇടിച്ച് പരുക്കേറ്റ കാഴ്ചവൈകല്യമുള്ള യുവാവ് ചികിത്സയ്ക്കായി സഹായം തേടുന്നു. അപകടത്തില്‍ വൈക്കം വരിക്കാംകുന്ന് സ്വദേശി രമേശ് ബാബുവിന്റെ ഇരു കാലുകളും ഒടിഞ്ഞിരുന്നു. ഉപജീവന മാര്‍ഗം നിലച്ചതോടെ കുടുംബത്തിന്റെ അവസ്ഥയും ദയനീയമാണ്.
ആഴ്ചകള്‍ക്ക് മുന്‍പാണ് ലോട്ടറി കച്ചവടം നടത്തുന്നതിനിടെ ബസ് ഇടിച്ച് ബാബുവിന്റെ രണ്ട് കാലുകളും ഒടിഞ്ഞത്. ആറ് മാസം പൂര്‍ണ വിശ്രമം വേണം. എങ്കില്‍ മാത്രമേ പഴയതുപോലെ ലോട്ടറി വില്‍പ്പനയ്ക്ക് പോകാന്‍ കഴിയൂ. പക്ഷേ കുടുംബം എങ്ങനെ മുന്നോട്ട് പോകുമെന്നതാണ് ആശങ്ക. ചികിത്സയ്ക്ക് ഇനിയും വലിയ തുക ആവശ്യമാണ്.
ഭാര്യ മായ ഒരു കടയില്‍ ജോലിക്ക് നില്‍ക്കുന്നതാണ് ഏക വരുമാനം. പക്ഷേ തളര്‍ന്നുകിടക്കുന്ന അച്ഛനെയും ബാബുവിനെയും പരിചരിക്കുന്നതിനാല്‍ ജോലിക്ക് പോകുന്നതിനാല്‍ ഇപ്പോള്‍ സാധിക്കുന്നില്ല.
എട്ടാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ഉള്‍പ്പടെയുള്ള കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് അയല്‍വാസികള്‍ ഉള്‍പ്പെടെ സഹായവുമായി രംഗത്തുണ്ട്. എന്നാല്‍ ബാബുവിന്റെ ചികിത്സയ്ക്കായുള്ള പണത്തിനായി സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here