Advertisement

വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് 2500 കോടി

February 1, 2020
Google News 1 minute Read

വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് 2500 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. റാഞ്ചിയില്‍ ട്രൈബല്‍ മ്യൂസിയം ആരംഭിക്കും. അഞ്ചിടങ്ങളില്‍ ഓണ്‍ സൈറ്റ് മ്യൂസിയങ്ങള്‍ ആരംഭിക്കുമെന്നും ബജറ്റ് അവതരിപ്പിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

സാംസ്‌കാരിക മന്ത്രാലയത്തിന് 3150 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് 9,000 കോടിയും വായു മലിനീകരണ നിയന്ത്രണത്തിന് 4400 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മലിനീകരണം ഉണ്ടാക്കുന്ന വ്യവസായ ശാലകള്‍ അടച്ചുപൂട്ടും. നോണ്‍ ഗസറ്റഡ് തസ്തികകളിലേക്ക് പൊതു പരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ഭാരത് നെറ്റ് പദ്ധതി നടപ്പിലാക്കും. സ്വകാര്യ മേഖലയില്‍ ഡാറ്റാ സെന്റര്‍ പാര്‍ക്കുകള്‍ ആരംഭിക്കും. ഒരു ലക്ഷം ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ എത്തിക്കും. അവശ്യ സേവനങ്ങള്‍ക്ക് ഡിജിറ്റല്‍ കണ്ക്ടിവിറ്റി നടപ്പിലാക്കും. ഒരു ലക്ഷം ഗ്രാമങ്ങളില്‍ ഫൈബര്‍ ടു ഹോം പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ഊര്‍ജ മേഖലയ്ക്ക് 22000 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. ഊര്‍ജ സുരക്ഷയ്ക്ക് സ്മാര്‍ട്ട് മീറ്റിംഗുകള്‍ നടത്തും. വൈദ്യുതി മേഖലയില്‍ പ്രീപെയ്ഡ് മീറ്ററിംഗ് നടപ്പിലാക്കും. ഗ്യാസ് ഗ്രിഡ് 27,000 കിലോമീറ്റര്‍ ആയി ഉയര്‍ത്തും. ഗതാഗത അടിസ്ഥാന സൗകര്യത്തിന് 1.7 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.
2024 ഓടെ 100 പുതിയ വിമാനത്താവളങ്ങള്‍ വികസിപ്പിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. വ്യവസായ മേഖലയ്ക്ക് 27,300 കോടിരൂപയാണ് ബജറ്റില്‍ നീക്കിവച്ചത്. ഡല്‍ഹി – മുംബൈ അതിവേഗ പാത 2023 ല്‍ പൂര്‍ത്തിയാക്കും. നാഷണല്‍ ലോജിസ്റ്റിക്‌സ് പദ്ധതി ഉടന്‍ നടപ്പിലാക്കും. 2024 ന് മുന്‍പായി 6000 കിലോമീറ്റര്‍ ദേശിയ പാത നിര്‍മിക്കും. 27,000 കിലോമീറ്റര്‍ റെയില്‍ പാത വൈദ്യുതിവത്കരിക്കും. കൂടുതല്‍ തേജസ് ട്രെയിനുകള്‍ ആരംഭിക്കും. മുംബൈ- അഹമ്മദാബാദ് അതിവേഗ ട്രെയിന്‍ ആരംഭിക്കും.

Story Highlights: budget 2020, nirmala sitharaman,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here