വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി; പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കും

വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി ബജറ്റ് വിഹിതമായി അനുവദിച്ചു. പഠന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനയുള്ള പദ്ധതികള്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കും. 150 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം ഒരുക്കും. 150 സര്‍വകലാശാലകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.
വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടുവരും. തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കും. ബിരുദ തലത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സ് ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ യുവ എന്‍ജിനിയര്‍മാര്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കും. പുതിയ ദേശീയ പൊലീസ് യൂണിവേഴ്‌സിറ്റിയും ഫോറന്‍സിക് യൂണിവേഴ്‌സിറ്റിയും ആരംഭിക്കും. നൈപുണ്യ വികസനത്തിന് 3000 കോടി നീക്കിവച്ചു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബിരുദ പദ്ധതിയും ആരംഭിക്കും.
മത്സ്യമേഖലയില്‍ സാഗരമിത്ര പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. മത്സ്യോത്പാദനം 200 ലക്ഷം ടണ്‍ ആക്കി ഉയര്‍ത്തും. നബാര്‍ഡ് വായ്പകള്‍ വ്യാപിപ്പിക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായി ഇ – മാര്‍ക്കറ്റ് ആരംഭിക്കും. 2021 ഓടെ 108 മില്യണ്‍ മെട്രിക്ക് ടണ്‍ പാല്‍ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. കാര്‍ഷിക മേഖലയ്ക്ക് 2.83 ലക്ഷം കോടി വിനിയോഗിക്കും. 1.23 ലക്ഷം കോടി രൂപ പഞ്ചായത്തീരാജിനായി വിനിയോഗിക്കും. മിഷന്‍ ഇന്ദ്രധനുസ് വ്യാപിപ്പിക്കും. ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ ആശുപത്രികള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്കായി കൃഷി ഉഡാന്‍, കിസാന്‍ റെയില്‍ പദ്ധതികള്‍ നടപ്പിലാക്കും. വ്യോമ മേഖലയുമായി സഹകരിച്ചാകും കൃഷി ഉഡാന്‍ പദ്ധതി നടപ്പിലാക്കുക. കാര്‍ഷിക വിപണി ഉദാരമാക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക മേഖലയ്ക്കായി 16 ഇന പദ്ധതികള്‍ നടപ്പാക്കും. സുസ്ഥിര വിള നീതി നടപ്പാക്കും. ജല ദൗര്‍ലഭ്യമുള്ള ജില്ലകള്‍ക്കായി പ്രത്യേക പദ്ധതികള്‍. കര്‍ഷകര്‍ക്കായി പ്രത്യേക സൗരോര്‍ പദ്ധതി എന്നിവ നടപ്പിലാക്കും. വളങ്ങളുടെ സന്തുലിത ഉപയോഗം ഉറപ്പാക്കും. രാസവളങ്ങളുടെ അമിതോപയോഗം തടയും. എല്ലാവര്‍ക്കും അതിവേഗ ഡിജിറ്റല്‍ സേവനം ഉറപ്പുവരുത്തും.
വിപണി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വെയര്‍ ഹൗസുകള്‍ നിര്‍മിക്കും. ഗ്രാമങ്ങളില്‍ കാര്‍ഷിക സംഭരണ ശാലകള്‍ക്ക് ധനസഹായം നല്‍കും. വനിതാ കര്‍ഷകര്‍ക്കായി ധാന്യലക്ഷ്മി പദ്ധതി നടപ്പാക്കും. ഭൂമിയുടെ മെച്ചപ്പെട്ട വിനിയോഗം ഉറപ്പാക്കും. ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി നടപ്പിലാക്കും. സീറോ ബജറ്റ് ഫാമിംഗ് നടപ്പിലാക്കും.
2022 ഓടെ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കും. ജിഎസ്ടി വഴി കുടുംബ ചെലവ് നാല് ശതമാനം കുറയ്ക്കാന്‍ സാധിച്ചു. ജിഎസ്ടി കൂടുതല്‍ ലളിതമാക്കും. നികുതി പരിഷ്‌കരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചു. സംരംഭകത്വത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കും. ശുദ്ധജലവും വൈദ്യുതിയും ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതരണം പുരോഗമിക്കുകയാണ്.
Story Highlights: budget 2020, nirmala sitharaman,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here