Advertisement

ഡൽഹി തെരഞ്ഞെടുപ്പ്; ബിജെപിയുടെ പ്രകടന പത്രിക പുറത്ത്

February 1, 2020
1 minute Read

തലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്ത്. സുരക്ഷിതവും വികസിതവുമായ ഡൽഹിയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി.

സങ്കൽപ് പത്രിക പുറത്തിറക്കിയത് കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, പ്രകാശ് ജാവദേക്കർ, ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി, ഡൽഹിയിലെ എംപിമാർ എന്നിവർ ചേർന്നാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ഉയർത്തിക്കാണിക്കുന്നത് കൂടിയാണ് സങ്കൽപ് പത്രിക. വായു മലിനീകരണവും ജല മലിനീകരണവും ഇല്ലാതാക്കും. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചേർന്ന് യമുന നദി ശുദ്ധീകരിക്കും എന്നിങ്ങനെയാണ് പത്രികയിലെ വാഗ്ദാനങ്ങൾ.

Read Also: ‘അദ്ദേഹം എന്റെയും പ്രധാനമന്ത്രിയാണ്’; പാക് മന്ത്രിക്ക് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി

കൂടാതെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകാൻ കോളനി വികസന ബോർഡ്, പാവപ്പെട്ടവർക്ക് രണ്ട് രൂപക്ക് ആട്ട, പുതിയ 200 സ്‌കൂളുകൾ, പത്ത് കോളജുകൾ തുടങ്ങിയ വാഗ്ദാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കോളജുകളിൽ പോകുന്ന പെൺകുട്ടികൾക്ക് സ്‌കൂട്ടർ, സ്കൂള്‍ കുട്ടികൾക്ക് സൈക്കിൾ തുടങ്ങിയ വാഗ്ദാനങ്ങളും ബിജെപി പ്രകടന പത്രികയിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top