Advertisement

ബജറ്റ് 2020; ഈ വസ്തുക്കൾക്ക് ഇനി മുതൽ വില കൂടും

February 1, 2020
Google News 1 minute Read

ഇന്ന് രാവിലെ 11 മണിയോടെയാണ് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. രാജ്യത്തെ വിലക്കയറ്റം നിയന്ത്രണ വിധേയമായതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.

Read Also : ബജറ്റ് 2020; ഈ വസ്തുക്കൾക്ക് ഇനി മുതൽ വില കുറയും

ബജറ്റ് പ്രകാരം വില കൂടുന്ന ഉത്പന്നങ്ങൾ

ബട്ടർ, നെയ്യ്, പാചകത്തിനുപയോഗിക്കുന്ന എണ്ണ, പീനട്ട് ബട്ടർ, മെസ്ലിൻ, ചോളം, വാൾനട്ട്, ചെരുപ്പ്, ഷേവർ, ഹെയർ ക്ലിപ്പർ, രോമം നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, ടേബിൾ വെയർ, അടുക്കള ഉപകരണങ്ങൾ, വെള്ളം ശുദ്ധിയാക്കുന്ന ഫിൽറ്റർ, ഗ്ലാസ് വസ്തുക്കൾ, പോർസലിൻ/ചൈന നിർമിതമായ വീട്ടുസാധനങ്ങൾ, റൂബി, എമറാൾഡ്, സഫയർ, പാഡ്‌ലോക്ക്, ചീപ്പ്, ഹെയർപിൻ, മുടി ചുരുട്ടാൻ ഉപയോഗിക്കുന്ന പിൻ, ഹെയർ കേളർ, ടേബിൾ ഫാൻ, സീലിംഗ് ഫാൻ, പെഡസ്റ്റൽ ഫാൻ, വാട്ടർ ഹീറ്റർ, ഹെയർ ഡ്രയർ, ഇലക്ട്രിക്ക് അയേൺ, ഫുഡ് ഗ്രൈൻഡർ, ഓവൻ, കുക്കർ, ഗ്രില്ലർ, കോഫി/ടീ മേക്കർ, ടോസ്റ്റർ, ഫർണീച്ചർ, വിളക്കുകൾ, കളിപ്പാട്ടങ്ങൾ, സ്റ്റേഷണറി ഐറ്റം, പ്ലാസ്റ്റിക്ക് പൂക്കൾ, മണി, ട്രോഫി, സിഗരറ്റ്, ഹൂക്ക, മുറുക്കാൻ, വാഹനങ്ങളുടെ സ്‌പെയർ പാർട്ട്‌സ്, മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി

Story Highlights- Budget 2020,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here