Advertisement

കൊറോണ വൈറസ് : വുഹാന്‍ നഗരത്തില്‍ ഇതു വരെ 75,815 പേര്‍ക്ക് വൈറസ് ബാധയേറ്റതായി റിപ്പോര്‍ട്ട്

February 1, 2020
Google News 1 minute Read

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തില്‍ ഇതു വരെ 75,815 പേര്‍ക്ക് വൈറസ് ബാധയേറ്റതായി റിപ്പോര്‍ട്ട്. ഹോങ്കോംഗ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പ്രമുഖ ബ്രിട്ടീഷ് ആരോഗ്യ പ്രസിദ്ധീകരണമായ ‘ദ ലാന്‍സെറ്റാണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വ്യാഴാഴ്ച്ച വരെയുള്ള കണക്കാണ് റിപ്പോര്‍ട്ടിലുള്ളത്. ഒരു വൈറസ് വാഹകനില്‍ നിന്ന് 2.68 എന്ന നിരക്കില്‍ കൊറോണ പടര്‍ന്നതായാണ് ഹോങ്കോംഗ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

ഇന്ന് മാത്രം വുഹാന്‍ നഗരത്തില്‍ വൈറസ് ബാധയെതുടര്‍ന്ന് 33 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യ ചൈനീസ് പ്രവിശ്യയായ ഹുബൈയുടെ തലസ്ഥാനമാണ് വുഹാന്‍. ഒരു കോടിയലധികം ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ചൈനയുടെ പ്രധാന വാണിജ്യ നഗരങ്ങളില്‍ ഒന്നാണ് വുഹാന്‍. വൈറസ് ബാധിതരെ മാത്രം കിടത്തി ചികിത്സിക്കാന്‍ വേണ്ടി ആയിരം കിടക്കകള്‍ വീതമുള്ള രണ്ട് ആശുപത്രികളുടെ നിര്‍മാണപ്രവര്‍ത്തികള്‍ വുഹാനില്‍ പുരോഗമിക്കുകയാണ്. രണ്ടു ദിവസത്തിനകം രണ്ട് ആശുപത്രികളും പ്രവര്‍ത്തനസജ്ജമാകുമെന്നാണ് റിപ്പോര്‍ട്ട്.

 

Story Highlights- Corona virus,   75,815 people infected  Wuhan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here