Advertisement

ആദായ നികുതി നിരക്കിൽ ഇളവ് നൽകിയത് മികച്ച തീരുമാനം: അൽഫോൺസ് കണ്ണന്താനം

February 1, 2020
Google News 1 minute Read

ധനകാര്യ ബജറ്റില്‍ ആദായ നികുതി നിരക്കിൽ ഇളവ് നൽകിയത് മികച്ച തീരുമാനമെന്ന് എംപിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനം. അടിസ്ഥാനപരമായി ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ പ്രശ്‌നം ജനങ്ങളുടെ കൈയിൽ ചെലവഴിക്കാൻ പണമില്ലെന്നുള്ളതായിരുന്നു. എന്നാൽ നിരക്കിൽ ഇളവ് നൽകിയതോടെ ചെലവഴിക്കാനുള്ള പണം ജനങ്ങളിലെത്തിക്കുകയാണ് ബജറ്റിലൂടെ ചെയ്തത്. നല്ലൊരു നടപടിയാണിതെന്നും സമ്പത്ത് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ മികച്ചൊരു മാർഗമാണിതെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

Read Also: രാജ്യത്തെ എല്ലാ ജില്ലകളിലും ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കും

ആദായ നികുതിയിൽ വൻ ഇളവാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടതില്ല. അഞ്ച് മുതൽ 7.5 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് 10% നികുതി നൽകണം. 7.5 മുതൽ 10 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് 15 ശതമാനവും, 10 മുതൽ 12.5 ലക്ഷം വരെ 20 ശതമാനവും, 12.5 മുതൽ 15 ലക്ഷം വരെ 25 ശതമാനവും, 15 ലക്ഷത്തിന് മുകളിൽ 30 ശതമാനവും നികുതി നൽകണം.

ജിഎസ്ടി നടപ്പിലാക്കിയപ്പോൾ കല്ലുകടി ഉണ്ടായെങ്കിലും അതിലൂടെയുള്ള വരുമാനം ഇനി കൂടുകയേ ഉള്ളൂ. കാർഷിക മേഖലയിലെ 16 ഇന പദ്ധതികളും ഫലപ്രദമാണ്. കോർപറേറ്റ് നികുതി മാറ്റാതിരുന്നതും നല്ല തീരുമാനമായെന്നും കണ്ണന്താനം.

 

alphonse kannanthanam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here