വയനാട്ടിലും വന മേഖലകളിലും മാവോയിസ്റ്റ് സാന്നിധ്യം വർധിച്ച് വരുന്നതായി ചീഫ് സെക്രട്ടറി

വയനാട്ടിലെ ഉൾപ്പെടെയുളള വനമേഖലകളിൽ മാവോയിസ്റ്റ് സാന്നിധ്യം വർധിച്ച് വരുന്നതായി ചീഫ് സെക്രട്ടറി ടോം ജോസ്. മാവോയിസ്റ്റുകൾക്ക് സർക്കാർ പ്രഖ്യാപിച്ച കീഴടങ്ങൽ പാക്കേജ് ആവശ്യമെങ്കിൽ പുനഃപരിശോധിക്കുമെന്നും ടോം ജോസ് വയനാട്ടിൽ പറഞ്ഞു.
വയനാട്ടിൽ ഉൾപ്പെടെ വിവിധ ജില്ലകളിൽ നിലനിൽക്കുന്ന മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഉന്നതതലയോഗം വയനാട് കൽപറ്റയിൽ ചേർന്നത്. ആദിവാസി മേഖലകളിലെ ശോചനീയാവസ്ഥ മുതലെടുത്ത് ആദിവാസികളെ മാവോയിസ്റ്റുകൾ സ്വാധീനിക്കുന്നത് ഇല്ലാതാക്കുന്നതിന്റെ ആലോചനാണ് യോഗത്തിൽ പ്രധാനമായും നടന്നത്.ആദിവാസി മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗൗരവമേറിയ ഇടപെടൽ ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. മാവോയിസ്റ്റുകൾക്ക് കീഴടങ്ങാൻ സർക്കാർ പ്രഖ്യാപിച്ച പാക്കേജ് ഇപ്പോഴും നിലനിൽക്കുകയാണ്. വേണ്ടിവന്നാൽ ഇത് പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here