Advertisement

നിർഭയ കേസ്; വധശിക്ഷക്ക് വിധിച്ച വിനയ് ശർമ്മയുടെ ദയാ ഹർജി തള്ളി

February 1, 2020
Google News 0 minutes Read

നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച വിനയ് ശർമ്മയുടെ ദയാ ഹർജി രാഷ്ട്രപതി തള്ളി. കേസിലെ രണ്ടാം പ്രതിയാണ് വിനയ് ശർമ്മ. മറ്റൊരു പ്രതിയായ മുകേഷ് കുമാർ സിംഗിന്റെ ദയാ ഹർജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.

കേസിലെ നാല് പ്രതികളുടേയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനാണ് മരണ വാറണ്ട് ഉണ്ടായിരുന്നത്. എന്നാൽ, വിനയ് ശർമ്മയുടെ ദയാ ഹർജി നിൽനിൽക്കുന്നതിനെ തുടർന്ന് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനുള്ള വാറന്റ് ഡൽഹി പാട്യാല കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ദയാ ഹർജി രാഷ്ട്രപതി തള്ളിയാൽ 14 ദിവസം വരെ ശിക്ഷ നടപ്പിലാക്കാൻ പാടില്ല.

അതേ സമയം, മറ്റു രണ്ടു പ്രതികളായ അക്ഷയ് കുമാറിനും പവൻ ഗുപ്തയ്ക്കും ദയാ ഹർജി നൽകാനുള്ള അവസരം ഇനിയുമുണ്ട്. മാത്രമല്ല, ഒരാളുടെ എങ്കിലും അപേക്ഷ തീർപ്പാവാതെ നിൽക്കുന്നുണ്ടെങ്കിൽ ആരെയും തൂക്കിലേറ്റാനാവില്ലെന്നതാണ് ഡൽഹി ജയിൽച്ചട്ടത്തിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here