നോയിഡയിലെ ഹൽദി റാം കെട്ടിടത്തിൽ അമോണിയ ചോർച്ച; ഒരു മരണം; 300 പേരെ പ്രദേശത്ത് നിന്ന് നീക്കി

നോയിഡയിലെ ഹൽദിറാം കെട്ടിടത്തിൽ അമോണിയ ചോർന്ന് ഒരു മരണം. 300 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉത്തർ പ്രദേശിലെ നോയിഡയിൽ സ്ഥിതി ചെയ്യുന്ന ഹൽദിറാം കെട്ടിടത്തിൽ അമോണിയ വാതകം ചോരുന്നത്. പൊലീസ്, അഗ്നിരക്ഷാ സേന, എൻഡിആർഎഫ് എന്നിവർ മൂന്ന് മണിക്കൂർ സംയുക്തമായി നടത്തിയ പരിശ്രമമാണ് വാതക ചോർച്ചയ്ക്ക് തടയിട്ടത്.

വാതക ചോർച്ചയുടെ സമയത്ത് കെട്ടിടത്തിൽ 22 പേരാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. ഇവരുൾപ്പെടെ സമീപ പ്രദേശത്ത് നിന്ന് മുന്നൂറോളം പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അമോണിയ ഓപ്പറേറ്റർ സഞ്ജീവ് കുമാറാണ് മരിച്ച വ്യക്തി.

Story Highlights- Ammonia Leak

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top