Advertisement

എല്‍ഐസിയില്‍ പ്രാഥമിക ഓഹരി വില്‍പ്പന; ഐഡിബിഐയിലെ സര്‍ക്കാര്‍ ഓഹരികളും വില്‍ക്കും

February 1, 2020
Google News 1 minute Read

എല്‍ഐസിയില്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാന്‍. ഐഡിബിഐയിലെ സര്‍ക്കാര്‍ ഓഹരികളും വില്‍ക്കും. മൂലധന ലഭ്യത ഉറപ്പുവരുത്തുമെന്നും ബജറ്റ് അവതരിപ്പിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.8 ശതമാനമാണ്. പൊതുമേഖല ബാങ്കുകള്‍ക്ക് മൂന്ന് ലക്ഷത്തി അന്‍പതിനായിരം കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.

ലഡാക്ക് വികസനത്തിന് 5,958 കോടിയും ജമ്മു കശ്മീരിന് 30,757 കോടി രൂപയും അനുവദിച്ചു. 2022 ല്‍ ജി 20 ആതിഥേയത്വത്തിന് 100 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. ബാങ്കുകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനും തീരുമാനമായി.

വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് 2500 കോടി രൂപയും അനുവദിച്ചു. സാംസ്‌കാരിക മന്ത്രാലയത്തിന് 3150 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് 9,000 കോടിയും വായു മലിനീകരണ നിയന്ത്രണത്തിന് 4400 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മലിനീകരണം ഉണ്ടാക്കുന്ന വ്യവസായ ശാലകള്‍ അടച്ചുപൂട്ടും.

Story Highlights: budget 2020, nirmala sitharaman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here