ബജറ്റ് 2020; ജിഎസ്ടി റിട്ടേൺ കൂടുതൽ ലളിതമാക്കും

ജിഎസ്ടി റിട്ടേൺ കൂടുതൽ ലളിതമാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഏപ്രിൽ 2020 മുതൽ ലളിതമായ രീതിയിൽ ജിഎസ്ടി നടപടികൾ ലളിതമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ജിഎസ്ടി നിരക്കിൽ മാറ്റം വന്നതോടെ ശരാശരി വീടുകളിലെ ചിലവ് നാല് ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി അവകാശപ്പെടുന്നു. ഗതാഗതം, ലൊജിസ്റ്റികസ് രംഗത്ത് ജിഎസ്ടി കാരണം നേട്ടം കൊയ്തു.

ജിഎസ്ടി ചരിത്രപരമായ മാറ്റമാണെന്ന് പറഞ്ഞ നിർമലാ സീതാരാമൻ അരുൺ ജെയ്റ്റ്‌ലിയെ ജിഎസ്ടിയുടെ ആർക്കിടെക്ട് എന്ന് വിശേഷിപ്പിച്ചു.

2017 ജൂലൈ 1നാണ് മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ജിഎസ്ടി അവതരിപ്പിക്കുന്നത്.

 

Story Highlights- GST, Budget 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More