Advertisement

കൊറോണ; ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

February 1, 2020
Google News 1 minute Read

ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനിയുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു.

തൃശൂരിൽ കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിനിക്കൊപ്പം യാത്ര ചെയ്ത വിദ്യാർത്ഥിനിയെയാണ് ഐസോലേഷൻ വാർഡിൽ പ്രവേശിച്ചത്. പനി ലക്ഷണങ്ങൾ കാണിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാംപിൾ പരിശോധനാ ഫലം വന്നിട്ടില്ല.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ നിന്നായി സംസ്ഥാനത്ത് 1471 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1421 പേർ വീടുകളിലും 50 പേർ ആശുപത്രിയിലും നിരീക്ഷണത്തിൽ തുടരുകയാണ്. ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. ആശുപത്രികളിലും വീടുകളിലുമായി 214 പേരാണ് നിരീക്ഷണത്തിലുള്ളത്.

നിലവിൽ 22 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 9,692 കേസുകളും റിപ്പോർട്ട് ചെയ്തത് ചൈനയിലാണ്. 124 കേസുകൾ മാത്രമാണ് ചൈനയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്തത്. ഡിസംബർ രണ്ടാം വാരം മുതൽ ഇതുവരെ 213 പേർ വൈറസ് ബാധിച്ച് മരിച്ചു.

Story Highlights- Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here