കൊറോണ വൈറസ്; ബോധവത്കരണത്തിന് പൊതുവിദ്യാലയങ്ങളിലെ ഹൈടെക്ക് ക്ലാസ് മുറികള്‍ ഉപയോഗിക്കും

കൊറോണ വൈറസിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ പൊതുവിദ്യാലയങ്ങളിലെ ഹൈടെക്ക് ക്ലാസ് മുറികള്‍ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വൈറസ് തടയുന്നതിനുള്ള പ്രധാന മാര്‍ഗം വൈറസിനെ കുറിച്ച് അറിയുന്നതും അത് പടരുന്നതിന് എതിരെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയുമാണ്.
പ്രതിരോധമാര്‍ഗങ്ങളില്‍ പ്രധാനം സമൂഹത്തില്‍ കൊറോണ വൈറസിനെ കുറിച്ചുള്ള ബോധവല്‍ക്കരണമാണ്. ഈ ബോധവല്‍ക്കരണം നടത്തുന്നതിന് വേണ്ടി പൊതുവിദ്യാലയങ്ങളിലെ ഹൈടെക്ക് ക്ലാസ് മുറികളെ ഉപയോഗപ്പെടുത്തി കൊണ്ടുള്ള അവബോധ പരിപാടിക്ക് തുടക്കം കുറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
പൊതുവിദ്യാലയങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 45,000 ഹൈടെക്ക് ക്ലാസ് മുറികളും 10,000 ത്തോളം സ്മാര്‍ട്ട് ലാബുകളും ഉപയോഗിച്ചു 40 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണി, മൂന്ന് മണി, നാല് മണി എന്നിങ്ങനെ മൂന്നു തവണകളിലായി ബോധവത്കരണ പരിപാടി നടത്തും.
Story Highlights: coronavirus, Corona virus infection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here