വിക്രമിനൊപ്പം കോബ്രയിൽ ഷെയ്ൻ ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ

വിക്രം നായകനാകുന്ന കോബ്രയിൽ ഷെയ്ൻ നിഗം ഉണ്ടായിരിക്കില്ലെന്ന് റിപ്പോർട്ടുകൾ. ഷെയ്നിനു പകരം സർജാനോ ഖാലിദിനെ അഭിനയിപ്പിക്കാമെന്ന് തീരുമാനമായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിക്രമിനൊപ്പം ഒരു പ്രധാന വേഷത്തിലാണ് സർജാനോ അഭിനയിക്കുന്നത്. ഷെയ്‌നിനെ അഭിനയിപ്പിക്കരുതെന്നാവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടന ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്തെഴുതിയതിനു പിന്നാലെയാണ് തീരുമാനമെന്നാണ് സൂചന. തുടർന്നാണ് സർജാനോ ഖാലിദിനെ കോബ്രയിൽ അഭിനയിപ്പിക്കാൻ തീരുമാനിച്ചത്.

ഇമയ്ക്ക നൊടികൾ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അജയ് ജ്‌നാനമുത്തു ആണ് കോബ്ര സംവിധാനം ചെയ്യുന്നത്. വിക്രമിനും സാർജാനോ ഖാലിദിനും പുറമെ, ശ്രീനിധി ഷെട്ടി കെ എസ് രവികുമാർ, ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ തുടങ്ങിയവർ കോബ്രയിൽ അഭിനയിക്കുന്നുണ്ട്. എആർ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഈ വർഷം ഏപ്രിലിൽ ചിത്രം തീയറ്ററുകളിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top