Advertisement

കൊട്ടാരക്കരയില്‍ പാര്‍ക്കിംഗിന് ഇടമില്ലാതെ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു

February 2, 2020
Google News 1 minute Read

കൊട്ടാരക്കര നഗരത്തില്‍ പാര്‍ക്കിംഗിന് ഇടമില്ലാതെ യാത്രക്കാര്‍ ബുദ്ധിമുട്ടുന്നതായി പരാതി. റോഡിന്റെ ഇരു വശങ്ങളിലും നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ പോലീസ് സ്ഥാപിച്ചിരിക്കുന്നതിനാല്‍ വ്യാപാരികളും പ്രതിസന്ധിയിലായിരിക്കുകയാണ്.

കൊട്ടാരക്കര നഗരത്തിലെ നവീകരിച്ച ട്രാഫിക് പരിഷ്‌കാരം ജനങ്ങളെ വലയ്ക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍ മുതല്‍ പുലമണ്‍ ട്രാഫിക് വരെ റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്കുചെയ്താല്‍ പോലീസ് പിഴചുമത്തുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടാകുന്നത്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സംവിധാനമൊരുക്കാതെയാണ് നഗരത്തില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നാണ് ആരോപണം. നഗര മധ്യത്തിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്കുപോലും വാഹനം പാര്‍ക്കുചെയ്തു സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. പൊലീസ് പിഴ ചുമത്തുന്നതും അനാവശ്യമായ വാഹന പരിശോധനയും പൊതു ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

കൊട്ടാരക്കരയില്‍ കാടുകയറി നശിക്കുന്ന സര്‍ക്കാര്‍ ഭൂമികള്‍ പാര്‍ക്കിംഗിനായി പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. കൊട്ടാരക്കരയിലെ വാഹനത്തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാര്‍ക്കിംഗ് സംവിധാനമൊരുക്കി വാണിജ്യ മേഖലയെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് .

Story Highlights: kottarakara,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here