ധനകാര്യ മന്ത്രി അവതരിപ്പിച്ചത് കോടീശ്വരന്മാർക്ക് വേണ്ടിയുള്ള ബജറ്റ്: എം കെ സ്റ്റാലിൻ

പാവപ്പെട്ടവർക്ക്  ഒരു പ്രഖ്യാപനവുമില്ലാത്ത, കോടീശ്വരൻമാർക്ക് വേണ്ടിയുള്ള ബജറ്റാണ് നിർമലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സറ്റാലിൻ. ഇന്നലെയാണ് ലോക്‌സഭയിൽ ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്.

Read Also: ‘യോഗി ആദിത്യനാഥിനെ ഡൽഹിയിൽ പ്രചാരണം നടത്തുന്നതിൽ നിന്ന് വിലക്കണം’; ആവശ്യവുമായി ആംആദ്മി

‘രണ്ട് മണിക്കൂറും 45 മിനിറ്റും നീണ്ട് നിന്ന മന്ത്രിയുടെ ബജറ്റ് അവതരണം ഇന്നലെ നമ്മൾ കേട്ടു. എന്നാൽ പാവപ്പെട്ടവർക്കും പിന്നോക്കക്കാർക്കും യാതൊന്നും നൽകാത്ത, കോടീശ്വരന്മാർക്ക് വേണ്ടിയുള്ള പ്രസ്താവനയായിരുന്നു അത്’ ഒരു പൊതുപരിപാടിക്കിടയിൽ സ്റ്റാലിൻ ആരോപിച്ചു.

‘ഇത് ജനങ്ങൾക്ക് ലാഭമില്ലാത്ത, കോർപറേറ്റുകൾക്കായുള്ള ബജറ്റാണ്. അടിച്ചമർത്തപ്പെടുന്നവർക്കുള്ള ക്ഷേമപദ്ധതികളൊന്നും ഇതിലുൾപ്പെടുത്തിയിട്ടില്ല. തൊഴിലില്ലായ്മയെ എങ്ങനെയാണ് നേരിടുന്നതെന്ന് പറഞ്ഞിട്ടില്ല. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്ന കാര്യമാണ് ആകെ പറഞ്ഞിരിക്കുന്നതെന്നും സ്റ്റാലിൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top