ഇഴഞ്ഞ് നീങ്ങുന്ന അഞ്ചൽ ബൈപ്പാസ് നിർമാണം; പ്രതിഷേധവുമായി നാട്ടുകാർ

കൊല്ലം അഞ്ചൽ ബൈപ്പാസ് നിർമാണം ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. 2001ൽ പി എസ് സുപാൽ പുനലൂർ എംഎൽഎ ആയിരിക്കെയാണ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 19 വർഷം കടഞ്ഞിട്ടും നിർമാണം എങ്ങുമെത്തിയിട്ടില്ല.
Read Also: കൊല്ലം അഞ്ചലിൽ തടി മില്ലിന് തീപിടിച്ചു; 50 ലക്ഷം രൂപയുടെ നാശനഷ്ടം
2014 ആഗസ്റ്റ് അഞ്ചിന് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ആഘോഷമായി നിർമാണോദ്ഘാടനം നിർവഹിച്ചു. അഞ്ചൽ നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ ബൈപ്പാസിന്റെ നിർമാണം ആരംഭിച്ചതിന്റെ ക്രെഡിറ്റ് തങ്ങൾക്കുള്ളതാണെന്ന് ഇടത്- വലത് രാഷ്ട്രീയ പ്രതിനിധികൾ അവകാശപ്പെട്ടു. പക്ഷേ ഒച്ച് ഇഴയും വേഗത്തിലാണ് ഇപ്പോൾ നിർമാണ പ്രവർത്തനമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പമാണ് നിർമാണം വൈകുന്നതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ആശയക്കുഴപ്പങ്ങളെല്ലാം പരിഹരിച്ച് ഈ വർഷം തന്നെ പണി പൂർത്തീകരിക്കും. 18 മീറ്റർ വീതിയിൽ, നാല് കലുങ്കുകൾ ഉൾപ്പടെ നിർമിക്കുന്ന ബൈപ്പാസിന് രണ്ട് കിലോമീറ്റർ ദൂരമാണുള്ളത്. പദ്ധതി യാഥാർത്ഥ്യമായാൽ അഞ്ചൽ ടൗണിലെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും.
kollam anjal bypass
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here