Advertisement

കൊറോണ വൈറസ് ; എട്ട് ദിവസം കൊണ്ട് ആശുപത്രി നിര്‍മിച്ച് ചൈന

February 3, 2020
Google News 2 minutes Read

കൊറോണ വൈറസ് ബാധിതരെ പ്രത്യേകം ചികിത്സിക്കാനായി ചൈനീസ് സര്‍ക്കാര്‍ നിര്‍മിക്കുന്ന രണ്ട് ആശുപത്രയില്‍ ഒന്ന് പ്രവര്‍ത്തനസജ്ജമായി. വെറും എട്ട് ദിവസം കൊണ്ടാണ് ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

വുഹാനിലെ കെയ്ഡിയന്‍ ജില്ലയില്‍ നിര്‍മിച്ച ആശുപത്രിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ജനുവരി 25 നാണ് ആരംഭിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രി അധികൃതര്‍ക്ക് കൈമാറി. ഇനി മുതല്‍ വൈറസ് ബാധിതരെയും വൈറസ് ബാധ സംശയിക്കുന്നവരെയും ഇങ്ങോട്ടെത്തിക്കും. ഹുവോഷെന്‍ഷന്‍ എന്നാണ് ആശുപ്രതിക്ക് നല്‍കിയ പേര്. 25000 സ്‌ക്വയര്‍ മീറ്ററുള്ള ആശുപത്രിയില്‍ 1000 കിടക്കകളാണ് ഉള്ളത്. 1500 തൊഴിലാളികള്‍ അഹോരാത്രം പണിയെടുത്താണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1, 400 സൈനിക മെഡിക്കല്‍ ഉദ്യോഗസ്ഥരെ ഇവിടെ നിയമിച്ചതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ജിയാന്‍സിയ ജില്ലയിലെ രണ്ടാമത്തെ ആശുപത്രിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. 2000 തൊഴിലാളികളാണ് രാപകല്‍ വ്യത്യാസമില്ലാതെ പണിയെടുക്കുന്നത്. ബുധനാഴ്ച്ചയോടെ ഇതും പ്രവര്‍ത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ.

 

Story Highlights-  Corona virus; China to build hospital in eight days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here