Advertisement

കാട്ടാക്കട കൊലപാതക കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

February 3, 2020
Google News 1 minute Read

മുഖ്യ പ്രതികളായ സജു, ഉത്തമന്‍ അടക്കമുള്ള പ്രതികളെയാണ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ നാളെ സംഗീതിന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കും. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ തമിഴ്‌നാട്ടിലെ ലോഡ്ജിലും, ജെസിബിയും, ടിപ്പറും ഉപേക്ഷിച്ച സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും.

അതേ സമയം പ്രതികളുടെ മണ്ണ് കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കാട്ടാക്കടയില്‍ ജെസിബി കൊണ്ട് യുവാവിനെ അടിച്ച് കൊന്ന സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

സംഭവത്തില്‍ പൊലീസ് യഥാസമയം ഇടപെടാതെ ഗുരുതരമായ വീഴ്ച വരുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി എം വിന്‍സെന്റാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് ഊര്‍ജിതമായി ഇടപെട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Kattakada murder case,

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here