Advertisement

പുതിയ 900 ബസുകള്‍ വാങ്ങാനൊരുങ്ങി കെഎസ്ആര്‍ടിസി

February 3, 2020
Google News 1 minute Read

പുതിയ ബസുകള്‍ വാങ്ങാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. 900 ബസുകള്‍ വാങ്ങാനാണ് തീരുമാനം. ചില പ്രയോഗിക ബുദ്ധിമുട്ടുകളാണ് ബസുകള്‍ വാങ്ങുന്നതിന് കാലതാമസം ഉണ്ടാക്കുന്നതെന്നും ഇത് പരിശോധിച്ച് ഉചിതമായ തീരുമാനം അടുത്ത ദിവസങ്ങളില്‍ കൈക്കൊള്ളുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബി വ്യവസ്ഥകളില്‍ ഇളവ് നല്‍കും. ഡിപ്പോകള്‍ ഈട് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതിന് പുറമെ പലിശയിലും കുറവ് നല്‍കും. ഇളവില്‍ ധാരണയായെങ്കിലും ബോഡി നിര്‍മിക്കണോ അതോ നിര്‍മാണം പൂര്‍ത്തിയാക്കിയ ബസ് വാങ്ങണോ എന്ന കാര്യത്തില്‍ ചെറിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

Read More: ദീർഘദൂര സർവീസ്; ലക്ഷ്വറി ബസുകൾക്ക് പെർമിറ്റ് വേണ്ടെന്ന് കേന്ദ്രം

തിരിച്ചടവായി ഏഴ് ഡിപ്പോകളിലെ വരുമാനം നല്‍കണമെന്നായിരുന്നു ഫണ്ട് അനുവദിച്ചപ്പോഴത്തെ കിഫ്ബി വ്യവസ്ഥ. 28 ഡിപ്പോകളാണ് ഇനി പണയം വയ്ക്കാത്തതായി കെഎസ്ആര്‍ടിസിയുടെ കൈവശമുള്ളത്. അതുകൂടി പണയം വച്ചാല്‍ ശമ്പളം കൊടുക്കാന്‍ പണമുണ്ടാകില്ല. അതിനാല്‍ ഇത്തരം പ്രയോഗിക ബുദ്ധിമുട്ടുകള്‍ പരിശോധിച്ചശേഷം അടുത്തദിവസങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകും.

എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബസ് വാങ്ങിയാല്‍ മതിയെന്നാണ് മാനേജ്‌മെന്റ് നിലപാട്. ഷാസി വാങ്ങിയാല്‍ ബോഡി നിര്‍മിക്കാന്‍ വര്‍ക്ക്‌ഷോപ്പുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ല. ഉണ്ടായിരുന്ന താത്കാലിക തൊഴിലാളികളെയെല്ലാം നേരത്തെ പിരിച്ചുവിട്ടു. മാത്രമല്ല പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ മാത്രമാണ് ബോഡി നിര്‍മാണത്തിന് അനുമതിയുള്ളത്. ഇവിടെ നിന്ന് 900 ബസുകള്‍ നിരത്തിലിറക്കാന്‍ മാസങ്ങള്‍ വേണ്ടിവരും.

Story Highlights: KSRTC,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here